തൊടുപുഴയിൽ ഇടിമിന്നലേറ്റ് പാറമടയിലെ 11 തൊഴിലാളികൾക്ക് പരുക്കേറ്റു

ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ആലക്കോട് കച്ചിറപ്പാറയിലുള്ള പാറമടയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടം നടന്നത്. മൂന്നാർ സ്വദേശി പ്രകാശ് (18), എരുമേലി സ്വദേശി അശ്വിൻ (22), കൊല്ലം സ്വദേശി അഖിലേഷ് (25), പെരുമ്പാവൂർ സ്വദേശി അശോകൻ (70), തമിഴ്നാട് സ്വദേശികളായ വിജയ് (22), സൂര്യ (22), ജയൻ (55), ധർമലിംഗം (31), ജോൺ (32) തുടങ്ങിയവർക്കാണ് പരുക്കേറ്റത്. ഇവർ തൊടുപുഴയിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്.


പൂപ്പാറ സ്വദേശി രാജ (45), മദൻരാജ് (22) തുടങ്ങിയവരുടെ നില ​ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ മറ്റുള്ളവരുടെ പരുക്ക് അത്ര സാരമല്ല. കനത്ത മഴയെ തുടർന്ന് പാറമടയിൽ തൊഴിലാളികൾക്ക് വിശ്രമിക്കാൻ നിർമിച്ച താൽക്കാലിക ഷെഡിൽ നിൽക്കുമ്പോഴായിരുന്നു തൊഴിലാളികൾക്ക് മിന്നലേറ്റത്. തൊഴിലാളികളെ പരിസരത്ത് ഉണ്ടായിരുന്ന വാഹനങ്ങളിലാണ് ആശുപത്രിയിൽ എത്തിച്ചത്. ഫയർഫോഴ്സും പോലീസും സ്ഥലത്ത്‌ എത്തിയിരുന്നു.

RELATED STORIES