നാളെ ഏഴു ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചു

കാലവർഷം നാളെ എത്തുമെന്ന കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം നിലനിൽക്കെ ഇന്നു നാലു ജില്ലകളിലും നാളെ ഏഴു ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നു പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുമാണു യെലോ അലർട്ട്. 24 മണിക്കൂറിൽ ഈ ജില്ലകളിൽ 6.45 സെന്റിമീറ്റർ മുതൽ 11.55 സെന്റിമീറ്റർ വരെ മഴ പെയ്യുമെന്നാണു കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.


അതിനിടെ തെക്കു പടിഞ്ഞാറൻ കാലവർഷം ദക്ഷിണ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങളിലേക്കും ലക്ഷദ്വീപിന്റെ ചില ഭാഗങ്ങളിലേക്കും കടന്നതായി വകുപ്പ് അറിയിച്ചു. വരുന്ന 5 ദിവസം കേരളത്തിൽ പരക്കെ മഴ കിട്ടും.

അറബിക്കടലിൽ തിങ്കളാഴ്ചയോടെ ന്യൂനമർദം രൂപമെടുക്കാനിടയുണ്ട്. അതു കൂടുതൽ ശക്തമായി ചുഴലിക്കാറ്റായി മാറിയേക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

RELATED STORIES