വെള്ളമുണ്ട പോലീസ് പിടികൂടി

വയനാട്ടിൽ നിന്നും 1090 കിന്റൽ കുരുമുളക്പണം നൽകാതെ കബിളിപ്പിച്ച് കടത്തിയ മുംബൈ സ്വദേശി മൻസൂർ നൂർ മുഹമ്മദി ഗാനിയെ (59) പിടികൂടി വയനാട് വെള്ളമുണ്ട പോലീസ്.

മുംബൈയിൽ അംഗരക്ഷകരോടൊപ്പം ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാള്‍ പോലീസ് പിടിയിലാകുന്നത്.

പൊരുന്നനൂർ, കെല്ലൂർ, കാരാട്ടുകുന്ന് തുടങ്ങിയ സ്ഥലങ്ങളിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും 1090 കിന്‍റല്‍ കുരുമുളക് പണം ഉടൻ നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. മന്‍സൂര്‍ നൂര്‍ മുഹമ്മദ് ഗാനിയാനി (59) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ജിഎസ്ടി അടക്കം മൂന്ന് കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു പരാതി. 2019 ജൂൺ, ജൂലൈ മാസങ്ങളിലായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്. സമാന കുറ്റകൃത്യങ്ങളിലുൾപെട്ട പ്രതി മൊബൈൽ ഫോൺ പോലും ഉപയോഗിക്കാതെ മഹാരാഷ്ട്ര, ഗുജറാത്ത്‌ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിൽ അംഗ രക്ഷകരോടൊപ്പം ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വയനാട് ജില്ലയില്‍ വിവിധയിടങ്ങളിലെ മലഞ്ചരക്ക് കടകളില്‍ നിന്നുമാണ് പ്രതി കുരുമുളക് കടത്തിയത്.

RELATED STORIES