മിലിറ്ററി ഉദ്യോഗസ്ഥനായ മകന്‍ അറസ്റ്റില്‍

മിലിറ്ററി ഉദ്യോഗസ്ഥനായ സുബോധാണ് അമ്മയായ ശാരദാമ്മയെ ക്രൂരമായി മര്‍ദിച്ചതിന് കസ്റ്റഡിയിലുള്ളതെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.


അമ്മയെ മര്‍ദ്ദിക്കുന്ന രംഗങ്ങള്‍ ദൃശ്യമാധ്യമങ്ങളില്‍ കണ്ട കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ദൃശ്യങ്ങള്‍ സത്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അമ്മയെ മകന്‍ അസഭ്യ വാക്കുകള്‍ പറഞ്ഞ് ദേഹോപദ്രവം ഏല്‍പ്പിച്ചിട്ടുണ്ട്. താഴെ വീണ ശാരദാമ്മയെ കാലുകൊണ്ട് തൊഴിച്ച് തലമുടി കുത്തിന് പിടിച്ച് കറക്കി നിലത്തടിച്ചു. തല തറയില്‍ അടിച്ച് അമ്മയ്ക്ക് മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ടായിരുന്നു. െകെകൊണ്ട് മുഖത്തടിച്ചതിനാല്‍ ഇരുകണ്ണുകള്‍ക്കും താഴെ കരിവാളിപ്പുമുണ്ട്.

RELATED STORIES