ഷാജൻ സ്കറിയയ്ക്ക് നേരെ വിമാനത്താവളത്തിൽ വെച്ചുണ്ടായ അതിക്രമത്തെ അപലപിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍

ഷാജന്‍ സ്‌കറിയയെ അനുകൂലിച്ചും പ്രവാസി വ്യവസായിയായ എംഎ യൂസഫലിയെയും വിമർശിച്ചുമാണ് അവര്‍ സോഷ്യല്‍ മീഡിയയില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനെ ഉടലോടെ ഇല്ലാതാക്കി കളയാമെന്ന മൂഢചിന്ത ആപത്ക്കരമാണെന്ന് വ്യക്തമാക്കിയ ശോഭ സുരേന്ദ്രൻ, ദൗര്‍ഭാഗ്യവശാല്‍ അത്തരമൊരു നിലപാടാണ് മറുനാടന്‍ വ്യവസായി യൂസഫലി സ്വീകരിച്ച് കാണുന്നതെന്നും ആരോപിച്ചു.

രാജ്യത്തെ പല ഭാഗങ്ങളില്‍ നിന്നും ഷാജനെതിരെ നിയമ യുദ്ധം നടത്തി തോല്‍പ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നതായി വാര്‍ത്തകള്‍ വരുന്നുവെന്നും യൂസഫലിയുടെ പരാതികള്‍ക്കടിസ്ഥാനമുണ്ടങ്കില്‍ ഒരൊറ്റ കേസ് പോരെയെന്നും അവര്‍ ഫെയ്‌സ്ബുക്കിലൂടെ ചോദിച്ചു.

RELATED STORIES