ലഹരിവിമുക്ത കേന്ദ്രത്തിന്റെ നടത്തിപ്പുകാരൻ മയക്കുമരുന്നുമായി പിടിയിൽ

ബെംഗളൂരു: കെങ്കേരിയിൽ പ്രവർത്തിക്കുന്ന ‘പൂർണ പ്രജ്ഞ ഫൗണ്ടേഷൻ’ എന്ന ലഹരിവിമുക്ത കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ സുഹാസ് ഗൗഡ(32)യാണ് ഗിരിനഗർ പോലീസിന്റെ പിടിയിലായത്.


ഹൊസക്കെരെഹള്ളിയിലെ ഒരു കോളേജിന് സമീപത്ത് വിദ്യാർഥികൾക്ക് ലഹരിമരുന്നുകൾ കൈമാറാനെത്തിയപ്പോഴായിരുന്നു സുഹാസ് പിടിയിലായത്. 11 ഗ്രാം എം.ഡി.എം.എ.യും 3.5 ഗ്രാം ലഹരിഗുളികകളും ഇയാളിൽനിന്ന് കണ്ടെടുത്തു.ഏതാനും മാസംമുമ്പ് പിതാവ് മരിച്ചതോടെയാണ് സുഹാസ് വീണ്ടും ലഹരി ഉപയോഗവും വിൽപ്പനയും തുടങ്ങിയത്.ബെംഗളൂരുവിനുപുറമേ മൈസൂരുവിലും ഇയാൾ വ്യാപകമായി മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നതായാണ് പോലീസിന്റെ കണ്ടെത്തൽ.

RELATED STORIES