പരീക്ഷ എഴുതാതെ എസ്‌എഫ്‌ഐ നേതാവ് ജയിച്ചെന്ന മാര്‍ക്ക്‌ ലിസ്റ്റ്, മഹാരാജാസ് കോളേജ് തിരുത്തി

എഴുതാത്ത പരീക്ഷ പാസായെന്ന മാര്‍ക്ക് ലിസ്റ്റ് വിവാദത്തിനൊടുവില്‍ തിരുത്തി. എംഎ ആര്‍ക്കിയോളജി മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിലാണ് വിഷയങ്ങളും മാര്‍ക്കും ഇല്ലെങ്കിലും പാസായതായി രേഖപ്പെടുത്തിയത്. മഹാരാജസ് കോളേജിലെ ആര്‍ക്കിയോളജി ആന്‍റ് മെറ്റീരിയില്‍ കള്‍ച്ചറല്‍ സ്റ്റഡീസ് മൂന്നാം സെമസ്റ്റര്‍ പരീക്ഷ മാര്‍ക്ക് ലിസ്റ്റിലാണ് ഗുരുതര പിഴവ് വന്നത്.

2021 ലാണ് ആര്‍ഷോ അഡ്മിഷൻ നേടിയത്. 2022 ഡിസംബറില്‍ നടന്ന പരീക്ഷയില്‍ ക്രിമിനല്‍ കേസില്‍ ജയിലിലായിരുന്ന ആര്‍ഷോയ്ക്ക് ആവശ്യത്തിന് ഹാജരില്ലാത്തതിനാല്‍പരീക്ഷ എഴുതാൻ അനുമതി ഉണ്ടായിരുന്നില്ല. ജയിച്ചെന്ന മാര്‍ക്ക് ലിസ്റ്റ് സാങ്കേതിക പിഴവാണെന്നാണ് മഹാരാജസ് കോളേജിന്‍റെ പ്രതികരണം.

നാഷണല്‍ ഇൻഫോര്‍മാറ്റിക്സ് സെന്‍ററിന്‍റെ കേന്ദ്രീകൃത സോഫ്റ്റ് വെയറില്‍ വന്ന പാളിച്ചയാണ് കോളേജ് പ്രിൻസിപ്പല്‍ വി എസ് ജോയി ചൂണ്ടിക്കാട്ടുന്നത്. വിവാദമായതോടെ മാര്‍ക്ക് ലിസ്റ്റ് തിരുത്തി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

RELATED STORIES