മൂന്നംഗ കുടുംബത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

തൃശൂർ: കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപമുള്ള മലബാര്‍ ടവര്‍ എന്ന ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. സന്തോഷ് പീറ്റര്‍, ഭാര്യ സുനി പീറ്റര്‍, മകള്‍ ഐറിന്‍ എന്നിവരാണ് മരിച്ചത്. ഇവർ ചെന്നൈയിലാണ് താമസം.


ഇതില്‍ മരിച്ച സ്ത്രീയുടെത് തൃപ്പൂണിത്തയിലെ മേല്‍വിലാസമാണ്. ഒടുവില്‍ ജീവനൊടുക്കാന്‍ തീരുമാനിക്കുകയാണെന്ന് പറയുന്ന ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ നാലാം തിയ്യതിയാണ് മൂന്നംഗ കുടുംബം തൃശൂരിലെ ലോഡ്ജില്‍ മുറിയെടുത്തത്. ബുധനാഴ്ച രാത്രി 11.45 ന് ചെക്ക് ഔട്ട് ചെയ്യുമെന്നായിരുന്നു ജീവനക്കാരെ കുടുംബം അറിയിച്ചിരുന്നത്.

സമയം കഴിഞ്ഞിട്ടും ഇവരെ കാണാതായതോടെ ജീവനക്കാരെത്തി വിളിച്ചു. എന്നിട്ടും തുറക്കാഞ്ഞതോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി വാതില്‍ കുത്തിത്തുറന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ ഇവരെ കണ്ടെത്തിയത്.

RELATED STORIES