ഹല്ലേലൂയ സഭാ ശുശ്രൂക്ഷകൻ സി.ജെ. ജോസഫിന്റെ ഭാര്യ നിര്യാതയായി

തിരുവനന്തപുരം: വെള്ളറട ആറാട്ട് കുഴി ഐ.പി.സി. ഹല്ലേലൂയ സഭാ ശുശ്രൂക്ഷകൻ സി.ജെ. ജോസഫിന്റെ ഭാര്യ തങ്കമ്മ (ഏലി ജോസഫ് 63) നിര്യാതയായി. കഴിഞ്ഞ ചില വർഷങ്ങളായി ശാരീരിക അസ്വസ്തയാൽ മകളുടെ ഭവനത്തിൽ വിശ്രമിക്കുകയായിരിക്കുമ്പോഴാണ് അത്യഹിതം സംഭവിക്കുന്നത്. 

ഭൗതിക ശരീരം മൂവാറ്റുപുഴയിലുള്ള വാഴക്കുളം ഇരുമലയിലെ ഭവനത്തിൽ നാളെ (12/06/2023) ഉച്ചക്ക് 12 മണിക്ക് കൊണ്ടുവരികയും രാത്രി 10 മണിയോടെ ആറാട്ട് കുഴിയിൽ സ്വഭവനത്തിൽ കൊണ്ടുവന്ന് രാവിലെ 9 മണി മുതൽ നടത്തപ്പെടുന്ന ശുശ്രൂക്ഷകൾക്ക് ശേഷം ഉച്ചക്ക് 2 മണിയോടെ ഐ.പി.സി തിരുവനന്തപുരം വെറ്റ് സെന്ററിലെ മലമുകൾ സെമിത്തേരിയിൽ സംസ്ക്കരിക്കും.

മക്കൾ: ദീപാ (വണ്ണപ്പുറം), ദീപ്തി (ന്യൂസ് ലാന്റ്), ലുദിയ (തൊടുപുഴ).

മരുമക്കൾ: ഷാജു (പെരുമ്പാവൂർ), റിജോ (ന്യൂസിലാന്റ്), എബി (തൊടുപുഴ).

കൊച്ചു മക്കൾ: ആൽഫിനാ, യോശുവാ, ഏബൽ, നദാനിയേൽ, എസക്കിയേൽ.

RELATED STORIES