ലോകകേരളസഭയെ വിവാദമാക്കാൻ ബോധപൂര്‍വമായ ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി

പിണറായി വിജയൻനട്ടാല്‍പൊടിക്കാത്ത നുണ പ്രചരിപ്പിക്കാൻ ശ്രമമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്കില്‍ ലോകകേരളസഭ മേഖലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകകേരളസഭ മേഖലാ സമ്മേളനം നടത്തുന്നത് അതത് മേഖലകളിലുള്ളവരാണ്. ഇതിനായി പണപ്പിരിവ് നടത്തിയിട്ടില്ല. ഇവിടെ ധൂര്‍ത്ത് ഇല്ലെന്ന് കണ്ടാല്‍ മനസിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തന്‍റെ ചുറ്റുംനിന്നവര്‍ എത്ര ലക്ഷം ചെലവാക്കിയെന്ന് അറിയില്ല. സമ്മേളനത്തില്‍ എന്ത് സ്വജനപക്ഷപാതമാണ് ഉണ്ടായത്? സ്പോണ്‍സര്‍ഷിപ്പ് ആദ്യമായാണോ‌യെന്നും മുഖ്യമന്ത്രി ചോദിച്ചു.

RELATED STORIES