മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ 500 രൂപക്ക് എല്‍പിജി,100 യൂണിറ്റ് സൗജന്യ വൈദ്യുതിയും നല്‍കുമെന്ന് പ്രിയങ്ക ഗാന്ധി

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രിയങ്ക. മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. നര്‍മദ നദീ പൂജയോടെയാണ് പ്രിയങ്ക പ്രചരണം തുടങ്ങിയത്.


കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 21 സർക്കാർ ജോലികൾ മാത്രമാണ് ബി.ജെ.പി നല്‍കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശ് കോൺഗ്രസിനെ തെരഞ്ഞെടുത്തെങ്കിലും ബി.ജെ.പി സംസ്ഥാനത്ത് വളച്ചൊടിച്ച തന്ത്രങ്ങളിലൂടെ സർക്കാർ രൂപീകരിച്ചു.വ്യാപത്തിലും റേഷൻ വിതരണത്തിലും അഴിമതിയുണ്ടെന്ന് ആരോപിച്ച പ്രിയങ്ക 220 മാസത്തെ ബി.ജെ.പി ഭരണത്തിൽ സംസ്ഥാനത്ത് 225 അഴിമതികൾ നടന്നിട്ടുണ്ടെന്നും പറഞ്ഞു.ബി.ജെ.പി ഭരണത്തിന് കീഴിൽ മധ്യപ്രദേശിൽ വർധിച്ചുവരുന്ന അഴിമതിയെക്കുറിച്ച് പറഞ്ഞ പ്രിയങ്ക, സംസ്ഥാനത്തെ അഴിമതികളുടെ പട്ടിക പ്രധാനമന്ത്രി പരാമർശിച്ച തനിക്കെതിരായ അധിക്ഷേപങ്ങളെക്കാൾ വലുതാണെന്നും പറഞ്ഞു.

RELATED STORIES