സംസ്ഥാനത്ത് വനിത ഡോക്ടര്‍ക്കു നേരേ വീണ്ടും ആക്രമണം

തലശ്ശേരിയില്‍ ചികിത്സക്കിടെയാണ് രോഗി വനിതാ ഡോക്ടറെ മര്‍ദിച്ചതായി പരാതി. കൊടുവള്ളി സ്വദേശി മഹേഷിനെതിരേയാണ് തലശ്ശേരിയിലെ ആശുപത്രിയിലെ ഡോ. അമൃത രാഖി പോലീസില്‍ പരാതി നല്‍കിയത്. തിങ്കളാഴ്ച പുലര്‍ച്ചെ 2.30-നായിരുന്നു സംഭവം. ഡോക്ടർ പറയുന്നത് ഇങ്ങനെ നെഞ്ച് പരിശോധിക്കുമ്പോള്‍ മഹേഷ് വലതുകൈ വീശി എന്റെ നെഞ്ചില്‍ അടിച്ചു.


പരിശോധനയുടെ ഭാഗമായിട്ടാണ് നെഞ്ചില്‍ അമര്‍ത്തിയത് എന്ന് പറഞ്ഞപ്പോള്‍, വേദനയുള്ള ഭാഗത്ത് അമര്‍ത്തിയിട്ടാണോ പരിശോധിക്കുന്നത് എന്ന് പറഞ്ഞ് ആക്രോശിക്കുകയായിരുന്നു. വാക്കുകള്‍ ശ്രദ്ധിക്കണം ഇല്ലെങ്കില്‍ പോലീസിനെ വിളിക്കും എന്ന് അയാളോട് തിരിച്ചു പറഞ്ഞപ്പോള്‍ വിളിക്കേണ്ടവരൊക്കെ വിളിക്ക് പുറത്തുവെച്ച് കണ്ടോളാം എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തലശ്ശേരിക്ക് അടുത്തുള്ള കൊടുവള്ളി പ്രദേശത്തുള്ളയാളാണ് മഹേഷ്. മദ്യപിച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് ഇയാളെ തലശ്ശേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.

RELATED STORIES