ഇൻസ്റ്റന്റ് ലോണുകൾക്ക് പിന്നാലെ പോകരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്ത്

ലോൺ ലഭ്യമാകുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്ന വേളയിൽ തന്നെ കെണിയിൽ വീഴുകയാണ്. ആ ആപ്പിലൂടെ ഉപഭോക്താവിന്റെ ഫോണിലെ ഡാറ്റ തട്ടിപ്പുകാരുടെ കൈയിലെത്തും. തുടർന്ന് ലഭിക്കുന്ന തുകയ്ക്ക് ഭീമമായ പലിശയായിരിക്കും തട്ടിപ്പുകാർ ഈടാക്കുക.


തുക തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഫോണിൽ നിന്ന് ഫോട്ടോയും മറ്റും പലതരത്തിൽ എഡിറ്റ് ചെയ്ത് ഫോണിൽ ഉള്ള കോണ്ടാക്ടുകളിലേക്ക് അയച്ചുനൽകി അപകീർത്തിപ്പെടുത്തുമെന്നും കേരള പൊലീസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകുന്നു.

RELATED STORIES