പാലന ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു

പ്രസവ ശസ്ത്രക്രിയക്ക് ശേഷം ശരീരത്തിനകത്ത് പഞ്ഞിക്കെട്ട് മറന്നുവച്ചെന്ന പരാതിയില്‍ പാലക്കാട് പാലന ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് മേപ്പറമ്പ് സ്വദേശി ഷബാനയുടെ പരാതിയിൽ ഐപിസി 337 വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. എന്നാൽ പിഴവ് ഉണ്ടായിട്ടില്ലെന്നും അമിത രക്തസ്രാവം തടയാനായി വെച്ച ജെൽ ഫോം ആണിതെന്നുമാണ് ഡോക്ടറുടെ വിശദീകരണം. ഈ മാസം ഒമ്പതാം തിയതിയാണ് ഷബാനയുടെ പ്രസവ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ കഴിഞ്ഞ ഉടന്‍ തന്നെ വയറുവേദന അനുഭവപ്പെട്ടുവെന്നും അത് ഡോക്ടറെ അറിയിച്ചെന്നുമാണ് ഷബാന പറയുന്നത്. ഇന്നലെ ഡിസ്ചാര്‍ജായി വീട്ടില്‍ എത്തിയ ഷബാന മൂത്രമൊഴിച്ചപ്പോൾ പഞ്ഞി പുറത്ത് വരികയായിരുന്നത്രെ.


അതേസമയം, പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടാകുന്ന അമിത രക്തസ്രാവം തടയാൻ ജെൽ ഫോം വെക്കാറുണ്ടെന്നും, ഇത് സ്വയം അലിഞ്ഞ് പോവുകയോ പഞ്ഞി രൂപത്തിൽ ശരീരത്തിന് പുറത്തേക്ക് വരികയോയാണ് ചെയ്യാറുള്ളതെന്നാണ് വിദഗ്ധർ പറയുന്നത്. സംഭവത്തില്‍ ആരോഗ്യമന്ത്രി, പാലക്കാട് എസ്പി ഡിഎംഎഒ, ജില്ലാ കളക്ടർ എന്നിവർക്ക് ഷബാന പരാതി നൽകിയിട്ടുണ്ട്.

RELATED STORIES