മാതാപിതാക്കളുടെ മൃതദേഹത്തിനിടയില്‍ മൂന്ന് ദിവസം അതിജീവിച്ച് നവജാതശിശു

ഡെറാഡൂണില്‍ 25 കാരനും ഭാര്യയായ 22 കാരിയുടേയും അഴുകിയ മൃതദേഹത്തിന് ഇടയില്‍ നിന്നുമാണ് അത്ഭുതശിശുവിനെ പോലീസ് ജീവനോടെ കണ്ടെത്തിയത്. മൂന്ന് ദിവസം മുമ്പ് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. കുഞ്ഞിന് ആറു ദിവസം പ്രായമുണ്ട്. ഭക്ഷണമോ വെള്ളമോ കൂടാതെ ഇത്രയും ദിവസം അഴുകി ദുര്‍ഗ്ഗന്ധം വമിക്കുന്ന നിലയിലുള്ള മൃതദേഹങ്ങള്‍ക്ക് ഇടയില്‍ കുഞ്ഞ് കിടക്കുകയായിരുന്നു.


ഉടന്‍ തന്നെ കുഞ്ഞിനെ തൊട്ടടുത്തുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നിര്‍ജ്ജലീകരണം ഉണ്ടായി എന്നതൊഴിച്ചാല്‍ കുഞ്ഞിന് മറ്റൊരു ആരോഗ്യപ്രശ്‌നങ്ങളുമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

RELATED STORIES