ഡിവൈഎഫ്‌ഐ മുന്‍ മേഖല സെക്രട്ടറി പിടിയില്‍

പത്തനംതിട്ട സീതത്തോട് സ്വദേശി മനു എന്ന പ്രദീപ് (36) ആണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ നിന്നാണ് പ്രദീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. കോവിഡ് സെന്ററില്‍ ഒപ്പം ജോലി ചെയ്ത യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് ഇയാള്‍ക്കെതിരായ പരാതി. ആങ്ങമൂഴിയിലെ കോവിഡ് ക്വാറന്റൈന്‍ സെൻററിൽ ആണ് ഇരുവരും പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ നിരീക്ഷണത്തില്‍ കഴിഞ്ഞ ഒരാള്‍ പോസിറ്റീവ് ആയപ്പോള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശാനുസരണം ഇരുവരും ക്വാറന്റൈനിലായി.


സെന്ററിന്റെ ഒന്നാം നിലയില്‍ വ്യത്യസ്ത മുറികളിലാണ് രണ്ടു പേരും കഴിഞ്ഞത്. വിവാഹിതനായ കാര്യം മറച്ചുവെച്ച് ഇയാൾ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടു പേരും ഒരു മുറിയിലേക്ക് താമസം മാറ്റുകയായിരുന്നു. പിന്നീട് വിവാഹിതനാണ് മനുവെന്ന് തിരിച്ചറിഞ്ഞതോടെയാണ് പെൺകുട്ടി അബദ്ധം മനസിലാക്കിയതും പരാതി നൽകിയതും.

RELATED STORIES