നൂറിൽ പരം കേസുകളിൽ പ്രതിയായ അറസ്റ്റ് ചെയ്തു

മല്ലപ്പള്ളി മാത്തൻ ആശുപത്രിയിലെ മോഷണവും ജീവനക്കാരിയുടെ മാല മോഷണം, മല്ലപ്പള്ളിയിൽ ഇരുന്ന ബൈക്ക് മോഷണം, മല്ലപ്പള്ളി കെ മാർട്ടിൽ നിന്ന് 31500 രൂപ മോഷ്ടിച്ചത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് സെബാസ്റ്റ്യൻ.


ഇത് കൂടാതെ മല്ലപ്പള്ളി ചാലുങ്കൽ പഞ്ചമിയുടെ വീട്ടിൽ കയറി ഇയാൾ മോഷണം നടത്തിയിട്ടുണ്ടെന്ന് തിരുവല്ല ഡി വൈ എസ് പി അഷാദ് എസ് പറഞ്ഞു. അമ്പത്തിമൂന്ന് വയസ് ആണ് സെബാസ്റ്റ്യൻ ബിജു എന്ന മോഷ്ടാവിന് ഉള്ളതെങ്കിലും പതിനെട്ട് വയസ് വരെ മാത്രമേ ഇയാൾ പുറംലോകത്ത് സ്വസ്ഥമായി കഴിഞ്ഞിട്ടുള്ളത്. ബാക്കിയുള്ള വർഷങ്ങളിൽ ഇയാൾ വിവിധ കേസുകളിലായി ജയിൽ വാസത്തിലായിരുന്നു. പത്തനംതിട്ട ജില്ല പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദ്ദേശാനുസരണം തിരുവല്ല Dysp അഷാദ് എസിന്റെ മേൽനോട്ടത്തിൽ കീഴ് വായ്പ്പൂര് സി ഐ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

RELATED STORIES