രാജ്യതലസ്ഥാനത്തെ മുഖര്‍ജി നഗറിലെ കെട്ടിടത്തില്‍ വൻ തീപിടിത്തം

ബത്ര സിനിമയ്ക്ക് സമീപമുള്ള ഗ്യാന കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത് . നിരവധി കോച്ചിങ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണിത്. തീ പടർന്നതോടെ കെട്ടിടത്തിലെ ജനലുകളിലൂടെ വിദ്യാര്‍ത്ഥികള്‍ ചാടി രക്ഷപ്പെട്ടു. അപകടത്തിൽ നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കെട്ടിടത്തിന് 12 മണിയോടെ തീപിടിച്ചതായാണ് വിവരം.


തീ അണയ്ക്കാനായി 11 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ഇലക്ട്രിക് മീറ്ററിലാണ് തീപിടിത്തമുണ്ടായതെന്ന് പോലീസ് പറഞ്ഞു. തീ ആളിപ്പടര്‍ന്നിട്ടില്ല. പുക ഉയര്‍ന്നതിനെ തുടര്‍ന്ന് പരിഭ്രാന്തരായ വിദ്യാര്‍ത്ഥികള്‍ കെട്ടിടത്തില്‍ നിന്ന് പിന്നിലെ വഴിയിലൂടെ കയറില്‍ തൂങ്ങി താഴേക്ക് ഇറങ്ങുകയായിരുന്നു.

RELATED STORIES