കോണ്‍ഗ്രസില്‍ ചേരുന്നതിലും ഭേദം കിണറ്റില്‍ ചാടി മരിക്കുന്നതാണ് നല്ലതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് മഹാരാഷ്ട്രയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കവെയാണ് ഗഡ്കരി ഇക്കാര്യം വെളിപ്പെടുത്തിയത്. കോണ്‍ഗ്രസ് നേതാവ് ശ്രീകാന്ത് ജിച്കറാണ് തന്നോട് ഈ അഭ്യര്‍ഥന നടത്തിയതെന്ന് ഗഡ്കരി പറഞ്ഞു. മികച്ച പാര്‍ട്ടി പ്രവര്‍ത്തകനും നേതാവുമായ താങ്കള്‍ കോണ്‍ഗ്രസില്‍ ചേരുകയാണെങ്കില്‍ വളരെ മികച്ച ഭാവിയാവും നിങ്ങള്‍ക്കുണ്ടാവുകയെന്ന് ജിച്കര്‍ പറഞ്ഞു.


കോണ്‍ഗ്രസ് 60 വര്‍ഷംകൊണ്ട് രാജ്യത്തിനുവേണ്ടി ചെയ്തതിന്റെ ഇരട്ടി കാര്യങ്ങള്‍ ഒന്‍പത് വര്‍ഷംകൊണ്ട് ചെയ്യുവാന്‍ ബിജെപിക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. രൂപവത്കരിക്കപ്പെട്ട കാലംമുതല്‍ നിരവധി തവണ പിളര്‍ന്നിട്ടുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ രാജ്യത്തെ വന്‍ സാമ്പത്തിക ശക്തിയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന്റെ ഭാവി വളരെ ശോഭനമാണെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

RELATED STORIES