സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ അഡ്ജസ്റ്റ്‌മെന്റുകള്‍ കെ. സുരേന്ദ്രന്‍

അഴിമതി കേസുകളില്‍ കോണ്‍ഗ്രസുമായി സിപിഎമ്മിന് ധാരണയുണ്ട്. വി.ഡി. സതീശന്റെ വിദേശ പണപ്പിരിവിന്റെ എല്ലാ തെളിവുകളും സര്‍ക്കാരിന്റെ പക്കലുണ്ടായിട്ടും ഒരു നടപടിയുമുണ്ടാകുന്നില്ല. കെ. സുധാകരന്റെ കേസിലും മെല്ലെപ്പോക്കാണ് നടക്കുന്നത്.


നിയമവാഴ്ചയെ തച്ച് തകര്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനെതിരെയും രണ്ട് മുന്നണികളും ഒരുമിച്ചാണ് നില്‍ക്കുന്നത്. ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനെതിരെ ബിജെപി വിപുലമായ പ്രചരണം നടത്തും. എസ്എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെട്ട വ്യാജരേഖ കേസും പരീക്ഷ തട്ടിപ്പും സിപിഎമ്മിന്റെ സമര്‍ദപ്രകാരം സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. വിദ്യ ഒളിവില്‍ പോയത് സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു

RELATED STORIES