പലിശക്കാരുടെ ഭീഷണിയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തതായി പരാതി

കല്ലേപ്പുള്ളി സ്വദേശി സി.കെ സുരേന്ദ്രനാഥാണ് മരിച്ചത്. പലിശക്കാർ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി സുരേന്ദ്രനാഥിന്റെ ഭാര്യ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

പത്ത് ലക്ഷത്തോളം രൂപ സുരേന്ദ്രന് പലിശക്കാർക്ക് കൊടുക്കേണ്ടതായുണ്ടായിരുന്നു. തുടർന്ന് രാത്രിയിലടക്കം നിരന്തരം പലിശക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് സുരേന്ദ്രന്റെ ഭാര്യ അംബിക പറയുന്നു. പരാതിയെ തുടർന്ന് പാലക്കാട് ടൗൺ നോർത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കല്ലേപ്പുള്ളിയിൽ നേരത്തെയും പലിശക്കാരുടെ ശല്യം സംബന്ധിച്ച് പരാതികൾ ഉയർന്നിട്ടുണ്ട്. പലിശ മാഫിയ സംഘങ്ങളുടെ കേന്ദ്രമെന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്. കേരളത്തിൽ നിന്നും മാത്രമല്ല തമിഴ്‌നാട്ടിൽ നിന്നുള്ള പലിശസംഘവും ഇവിടെ സജീവമാണെന്ന് നാട്ടുകാർ പറയുന്നു. സംഭവം പോലീസ് വിശദമായി അന്വേഷിച്ച് വരികയാണ്.

RELATED STORIES