റിയാദിൽ അപകടത്തില്‍ മലയാളി മരിച്ചു

ആലപ്പുഴ: മാവേലിക്കര മാങ്കാംകുഴി സ്വദേശി പാറക്കാട്ട് ഫിലിപ്പ് ജോര്‍ജ് (55) ആണ് മരിച്ചത്. റിയാദിൽ നിന്ന് 70 കിലോമീറ്റർ അകലെ മുസാഹ്മിയയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. ടാങ്കിന്റെ ചോര്‍ച്ച അടക്കുന്നതിന്റെ ഭാഗമായി വെല്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടം. അൽ യമാമ കമ്പനിയിലെ ഗാരേജിലെ വെല്‍ഡറായിരുന്നു ഇദ്ദേഹം.

വെല്‍ഡ് ചെയ്യാന്‍ കട്ട് ചെയ്യുന്നതിനിടെ സ്‌ഫോടനമുണ്ടാവുകയും ഇദ്ദേഹം തെറിച്ചുവീഴുകയുമായിരുന്നു. ബില്‍ഡിംഗിന്റെ മുകളിലേക്ക് തെറിച്ചുവീണ മൃതദേഹം പോലീസെത്തിയാണ് പുറത്തെടുത്തത്. മൃതദേഹം മുസാഹ്മിയ ആശുപത്രിയിലാണ്. ഭാര്യയും രണ്ടു മക്കളുമുണ്ട്.

RELATED STORIES