കേരളത്തിൽ പുതിയ പോലീസ് മേധാവി ആരായിരിക്കും?

ഡിജിപിയെ തിരഞ്ഞെടുക്കാന്‍ മൂന്നംഗ ചുരുക്ക പട്ടികയായി. ജയില്‍ മേധാവി കെ. പദ്മകുമാര്‍, അഗ്‌നിരക്ഷാവിഭാഗം മേധാവി ഷേഖ് ദര്‍വേശ് സാഹേബ്, കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ ഹരിനാഥ് മിശ്ര എന്നിവരാണ് ഡിജിപിയാകനുള്ള അന്തിമ പട്ടികയില്‍. യൂണിയന്‍ പബ്ലിക് കമ്മിഷനാണ് മൂന്നംഗ ചുരുക്ക പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്. ഇതില്‍നിന്ന് ഒരാളെ 30-നുമുമ്പ് പോലീസ് മേധാവിയായി സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിക്കും.


നിലവിലെ ഡിജിപി അനില്‍കാന്ത് 30-നാണ് വിരമിക്കുന്നത്.ജയില്‍ മേധാവി കെ. പദ്മകുമാറാണ് സീനിയോറിറ്റിയില്‍ ഒന്നാമത്. എട്ടുപേരുടെ പട്ടികയില്‍ നിന്നാണ് മൂന്ന് പേരെ ഉന്നതതല യോഗം നിര്‍ദേശിച്ചത്.

RELATED STORIES