യുഎഇയിൽ മഴ ശക്തമാകുന്നു

ജൂൺ മാസത്തിൽ മഴ തുടരുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ (NCM) ഒരു ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. തിങ്കളാഴ്ച യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ രേഖപ്പെടുത്തിയിരുന്നു.

ഇന്ത്യയിൽ നിന്നുള്ള മൺസൂൺ ന്യൂനമർദം സാധാരണയായി അനുഭവപ്പെടുന്നതിനാൽ യുഎഇയിൽ വേനൽമഴ അസാധാരണമല്ലെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷകൻ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും മഴക്ക് കാരണമാകുന്നുണ്ട്. മഴ കിഴക്കൻ മലനിരകളെ സാരമായി തന്നെ ബാധിക്കും.

RELATED STORIES