ബൈക്കിൽ നിന്നും തെറിച്ചുവീണ് പരിക്കേറ്റ് അബോധാവസ്ഥയിൽ കഴിഞ്ഞ കോളേജ് അധ്യാപിക മരിച്ചു

കൊടുങ്ങല്ലൂര്‍ എരുശ്ശേരിപ്പാലം സ്വദേശി സുമേഷിന്‍റെ ഭാര്യ രശ്മി (27)യാണ് മരിച്ചത്. ബൈക്കിൽ നിന്ന് തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രശ്മി ആറു മാസമായി അബോധാവസ്ഥയിൽ കഴിയുകയായിരുന്നു.

2022 ഡിസംബർ എട്ടിനായിരുന്നു ഇവരുടെ വിവാഹം നടന്നത്.  വിവാഹം കഴിഞ്ഞ് 13-ാം ദിവസമാണ് അപകടമുണ്ടായത്. ഭർത്താവിനൊപ്പം പീച്ചി ഡാം സന്ദർശിച്ച് ബൈക്കിൽ മടങ്ങുന്നവഴി പട്ടിക്കാടുവച്ച് ഹമ്പ് കയറുമ്പോൾ ബൈക്കിൽ നിന്നും തെറിച്ചുവീഴുകയായിരുന്നു. റോഡിൽ തലയിടിച്ചാണ് വീണത്. തുടർന്ന് നാലുമാസത്തോളം തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊടുങ്ങല്ലൂരിലെ ആശുപത്രിയിലും ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി 11.30യോടെയാണ് മരിച്ചത്.

RELATED STORIES