അട്ടപ്പാടി മധു വധക്കേസ്; പ്രതികളുടെ ഹര്‍ജിയില്‍ ഇന്ന് വിധി

അട്ടപ്പാടി മധു വധക്കേസില്‍ വിചാരണ കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ചാണ് ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിക്കുക. വിചാരണ കോടതി ഉത്തരവ് റദ്ദാക്കി ജാമ്യം നല്‍കണമെന്നാണ് പ്രതികളുടെ ആവശ്യം.

വിചാരണ കോടതി ശിക്ഷ വിധിച്ചത് തങ്ങളുടെ വാദം വേണ്ടവിധം പരിഗണിക്കാതെയാണെന്ന് പ്രതികള്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു. പ്രതികള്‍ നല്‍കിയ ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.

RELATED STORIES