തക്കാളിയുമായി പോയ ലോറി കടത്തിയ സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ ദമ്പതികൾ കർണാടകയിൽ പിടിയിലായി

28കാരനായ ഭാസ്കർ ഭാര്യ സിന്ധുജ എന്നിവരാണ് പിടിയിലായത്. ചിത്രദുർഗ ജില്ലയിലെ ഹിരിയൂരിൽ നിന്നും കോലാർ മാർക്കറ്റിലേക്ക് കൊണ്ടുപോകുകായിരുന്ന തക്കാളിയാണ് ദമ്പതികൾ മോഷ്ടിച്ചത്.

ഇരുവരും ദേശീയ പാത കേന്ദ്രീകരിച്ച് കൊള്ള നടത്തുന്ന സംഘത്തിലെ കണ്ണികളാണെന്ന് പോലീസ് കണ്ടെത്തി. ജൂലൈ 8നാണ് സംഭവം. 2.5 ടൺ തക്കാളിയുമായി യാത്ര ചെയ്തിരുന്ന കർഷകനായ മല്ലേഷിന്‍റെ ലോറി തങ്ങളുടെ കാറിലിടിച്ച് പരിക്ക്പറ്റിയെന്ന് ആരോപിച്ചാണ് ദമ്പതികൾ ലോറി തടഞ്ഞത്. പിന്നീട് കർഷകനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും മല്ലേഷ് ഇതു നിരസിച്ചെങ്കിലും മൊബൈൽ വഴി പണവും ഇവർ ട്രാൻസ്ഫർ ചെയ്യിപ്പിച്ചു.

പിന്നീട് കർഷകനെ വഴിയിലിറക്കിയ ശേഷം ലോറിയുമായി പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടക്കുകയും ഇവിടെ തക്കാളി വിൽക്കുകയുമായിരുന്നു. ദമ്പതികൾക്കൊപ്പമുണ്ടായിരുന്ന രണ്ട് പേർ ഒളിവിലാണ്. കർഷകന്‍റെ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്

RELATED STORIES