ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി വീണ്ടും ദുബായ് അന്താരാഷ്ട്ര വിമാനത്താവളം

അന്താരാഷ്ട്ര വിമാന സർവീസുകളുടെ എണ്ണത്തിൽ ഹീത്രുവിനെ പിന്തള്ളിയാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും ഒന്നാമതെത്തിയത്.

ആഗോളതലത്തിൽ വിമാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്ന ഒ.എ.ജി. ഏവിയേഷനാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.49 ലക്ഷം യാത്രക്കാരാണ് ഈ മാസം ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തത്. ലണ്ടനിലെ ഹീത്രുവിനെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 19 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ വർഷത്തിന്റെ Precipitation പ്രകടനം പ്രതീക്ഷകൾക്കും അപ്പുറമായിരുന്നുവെന്ന് ദുബായ് വിമാനത്താവളങ്ങളുടെ സി.ഇ.ഒ. പോൾ ഗ്രിഫിത്ത്സ് പറഞ്ഞു.

RELATED STORIES