വൈദ്യുതി സർച്ചാർജിൽ ഒരു പൈസ വർധിപ്പിച്ചു

ഇതോടെ യൂണിറ്റിന് 20 പൈസയാണ് ഓഗസ്റ്റിൽ വൈദ്യുതി സർച്ചാർജായി നൽകേണ്ടത്. ജൂലൈയിൽ ഇത് 19 പൈസയായിരുന്നു. സർച്ചാർജിൽ ഒരു പൈസ കൂട്ടി വൈദ്യുതി ബോർഡ് ഇന്നലെ വിജ്ഞാപനമിറക്കി.

റെഗുലേറ്ററി കമ്മീഷൻ തീരുമാനിച്ച പത്ത്പൈസ സർച്ചാർജ് നിലവിലുണ്ട്. പുറമേ വൈദ്യുതി ബോർഡിന് സ്വയം പിരിക്കാവുന്ന സർചാർജിലാണ് ഒരു പൈസയുടെ വർധന ഏർപ്പെടുത്തിയത്. ‌ജൂലൈയിൽ ബോർഡ് ഈടാക്കിയത് ഒമ്പത് പൈസയായിരുന്നു.

കഴിഞ്ഞ മൂന്നുമാസമായി ബോർഡ് സർച്ചാർജ് ഈടാക്കുന്നുണ്ട്. മാസംതോറും സ്വമേധയാ സർച്ചാർജ് തീരുമാനിക്കാനുള്ള അധികാരം ഉപയോഗിച്ചാണിത്. ജൂണിൽ കൂടുതൽ ചെലവായ 33.92 കോടി രൂപ തിരിച്ചുപിടിക്കാനാണ് വൈദ്യുതി ബോർഡ് 10 പൈസ ചുമത്തുന്നത്. ഇന്ധനവില കൂടുന്നതുകാരണം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ചെലവിലുണ്ടാവുന്ന വർധനയാണ് സർച്ചാർജായി ജനങ്ങളിൽ നിന്നും ഈടാക്കുന്നത്. റെഗുലേറ്ററി കമ്മിഷൻ അനുവദിച്ച പത്ത്പൈസ സർച്ചാർജ് ഒക്ടോബർവരെ തുടരും. തുടർന്ന് ഇത് പുനഃപരിശോധിക്കും

RELATED STORIES