ഭാര്യയെ പെട്രാൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിടെ പൊള്ളലേറ്റ ഭർത്താവ് മരിച്ചു

പാലക്കാട്: പല്ലശ്ശന സ്വദേശി പ്രമോദ് (36) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ മഞ്ഞപ്ര നാട്ടുകല്ല് ബസ് സ്റ്റോപ്പിൽ വച്ചാണ് അപകടം നടന്നത്. ഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രമോദിന് പൊള്ളലേറ്റത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ പ്രമോദിന്റെ ഭാര്യ കാർത്തികയ്ക്കും പരിക്കേറ്റിരുന്നു. കുടുംബ പ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയ്ക്ക് മേൽ പെട്രോളൊഴിച്ച ശേഷം ഇയാൾ സ്വന്തം ശരീരത്തിലും പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.


കുതറി മാറിയതിനാൽ നിസാര പരുക്കാണ് ഭാര്യക്കുണ്ടായത്. പരിക്കേറ്റ ഇവരെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെട്രോൾ ഒഴിക്കുന്നത് കണ്ട കുട്ടികൾ ആണ് നാട്ടുകാരെ വിളിച്ചു കൂട്ടിയത്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

RELATED STORIES