കഥകളി കലാകാരന്‍ ആർഎൽവി രഘുനാഥ് മഹിപാൽ (25) വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു

കഥകളി അവതരിപ്പിക്കുന്നതിനിടെയാണ് മരണം. തൃപ്പൂണിത്തുറ കാഞ്ഞിരമറ്റം സ്വദേശി ആര്‍എല്‍വി രഘുനാഥ് മഹിപാല്‍ ആണ് മരിച്ചത്. ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി മഹാക്ഷേത്രത്തിൽ കഥകളി അവതരിപ്പിക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്.

പുലര്‍ച്ചെ 12:30 ഓടെയാണ് സംഭവം നടന്നത്. കഥകളി പുറപ്പാടിന് ശേഷം രഘുനാഥ് ഗുരുദക്ഷിണ കഥയിലെ വാസുദേവരുടെ വേഷം കെട്ടുമ്പോള്‍ പെട്ടെന്ന് വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. എറണാകുളം കാഞ്ഞിരമുറ്റം കൊല്ലാനിരപ്പേല്‍ മഹിപാലിന്റെയും രതിയുടെയും മകനാണ്.

RELATED STORIES