ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മറവൻതുരുത്ത് സ്വദേശി നടേശൻ (48), ഭാര്യ സിനിമോൾ (43) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് ഇവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാകാം ആത്മഹത്യക്ക് കാരണമെന്ന് പോലീസിന്റെ പ്രാഥമിക നി​ഗമനം.

മൂന്ന് വർഷം മുൻപ് കെഎസ്ആർടിസിയിൽ എം പാനൽ ജീവനക്കാരനായിരുന്നു നടേശൻ. ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടശേഷം കക്ക വാരിയായിരുന്നു ജീവിച്ചിരുന്നത്. വിദ്യാർത്ഥികളായ രണ്ട് പെൺമക്കളുണ്ട്.

RELATED STORIES