കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയില്‍

ഒഡിഷ സ്വദേശി സര്‍വേശ്  ആണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ടായിരുന്നു ആക്രമണം.


കഴിഞ്ഞ ദിവസങ്ങളിലായി കണ്ണൂരിലെ വിവിധ ഇടങ്ങളില്‍ വച്ച് നാലു ട്രെയിനുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്.

ഇതില്‍ ചെന്നൈ-മംഗലൂരു എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണ് പിടിയിലായത്.

ഒഡീഷ സ്വദേശിയായ  23കാരന്‍ സര്‍വേശാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ മദ്യലഹരിയിലാണ് കല്ലെറിഞ്ഞെതെന്നും അട്ടിമറി ശ്രമമില്ലെന്നുമാണ് പൊലീസ് പറയുന്നത്.

RELATED STORIES