ഐഎസ്ആർഒ പരീക്ഷ തട്ടിപ്പിന് പിന്നിൽ വൻ സംഘമെന്ന് പോലീസിന്റെ കണ്ടെത്തൽ

കേസിലെ മുഖ്യപ്രതി ഹരിയാന സ്വദേശിയായ കോച്ചിംഗ് സെന്റർ നടത്തിപ്പുകാരനാണെന്ന് പോലീസ് കണ്ടെത്തി. അറസ്റ്റ് ചെയ്ത ഹരിയാന സ്വദേശികൾ സ്ഥിരം ക്രമക്കേട് നടത്തുന്നവരാണ്. മറ്റൊരാൾക്ക് വേണ്ടി ആൾമാറാട്ടം നടത്തി പരീക്ഷയെഴുതുന്നതിന് വൻ തുകയാണ് തട്ടിപ്പ് സംഘം വാങ്ങുന്നത്. വിമാനത്തിലെത്തി പരീക്ഷയെഴുതി വിമാനത്തിൽ തന്നെ മടങ്ങാനായിരുന്നു പദ്ധതി. കേസിന്റെ അന്വേഷണം ഹരിയാനയിലേക്കും വ്യാപിപിക്കും.

RELATED STORIES