കണ്ണൂരിൽ എ.എസ്ഐ. സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തി

മയ്യിൽ പൊലീസ് സ്റ്റേഷനിലെ എ.എസ്ഐ ദിനേശൻ ആണ് സുഹൃത്ത് സജീവനെ (55 ) തലക്കടിച്ച് കൊലപ്പെടുത്തിയത്. രാത്രി എട്ടു മണിയോടെയാണ് സംഭവം. പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ദിനേശിന്റെ മയ്യില്‍ കൊളച്ചേരി പറമ്പിലെ വീട്ടിൽ വെച്ചാണ് സംഭവം നടന്നത്. ഇവര്‍ ഒരുമിച്ച് മദ്യപിക്കുന്നതിനിടെ പഴയ പണമിടപാടിന്റെ കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ തര്‍ക്കിക്കുകയായിരുന്നു.

ദിനേശന്റെ വീട്ടിലിരുന്നാണ് ഇരുവരും മദ്യപിച്ചത്. തര്‍ക്കം മുറുകിയതോടെയാണ്‌ ദിനേശന്‍ വീട്ടില്‍ നിന്ന് വിറകുകൊള്ളിയെടുത്ത് സുഹൃത്തിന്റെ തലയ്ക്കടിച്ചത്. സജീവന്‍ സംഭവ സ്ഥലത്തുവച്ച് തന്നെ മരിക്കുകയായിരുന്നു.

RELATED STORIES