നെടുമ്പാശേരി വിമാനത്താവളത്തിൽ ഒന്നേകാൽ കോടി രൂപയുടെ സ്വർണവുമായി മൂന്ന് പേർ പിടിയിൽ

സ്വർണം അടിവസ്ത്രത്തിലേക്ക് ഒളിപ്പിക്കാൻ ശ്രമിച്ച യാത്രക്കാരാണ് പിടിയിലായത്. കാസർകോട് സ്വദേശി അഷറഫ്, മലപ്പുറം സ്വദേശി ഫൈസൽ, കോഴിക്കോട് സ്വദേശി ആളൂർ ഹുസൈൻ എന്നിവരിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തത്.

അഷ്റഫ് അടിവസ്ത്രത്തിലേക്ക് എന്തോ പായ്ക്കറ്റ് ഒളിപ്പിക്കുന്നതിൽ സംശയം തോന്നിയ വിമാന ജീവനക്കാർ ആണ് കസ്റ്റംസിന് വിവരം നൽകിയത്. പരിശോധനയിൽ കണ്ടെത്തിയത് 26 ലക്ഷം രൂപ വില വരുന്ന 565 ഗ്രാം സ്വർണം. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം അടിവസ്ത്രത്തിനുള്ളിൽ പ്രത്യേക അറയുണ്ടാക്കിയതിലാണ് ഒളിപ്പിച്ചത്. മറ്റൊരു യാത്രക്കാരനായ ദുബൈയിൽ നിന്നും വന്ന മലപ്പുറം സ്വദേശി ഫൈസലിൽ നിന്നും 48 ലക്ഷം രൂപ വില വരുന്ന 932 ഗ്രാം തൂക്കമുള്ള എട്ട് സ്വർണ ബിസ്ക്കറ്റുകള്‍ പിടിച്ചു.

RELATED STORIES