വിവാഹത്തിൽ നിന്ന് വധു പിന്മാറി

മലപ്പുറം ചങ്ങരംകുളം മേലേ മാന്തടത്ത് ഇന്നലെ പുലർച്ചെയാണ് നാടകീയ സംഭവങ്ങൾ. ഇതോടെ ഇന്നു നടക്കേണ്ട വിവാഹത്തിൽനിന്ന് വധുവിന്റെ വീട്ടുകാർ പിന്മാറി. ആക്രമണത്തിൽ പരുക്കേറ്റ പ്രതിശ്രുത വരനും മാതാപിതാക്കളും ഉൾപ്പെടെ 5 പേരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മേലേ മാന്തടം സ്വദേശി എടപ്പാൾ തട്ടാൻപടി സ്വദേശിനിയായ യുവതിയുമായി സൗഹൃദം ഉണ്ടായിരുന്നത്രേ. പഠനകാലത്തുള്ള സൗഹൃദം ഒരു വർഷം മുൻപ് പുതുക്കിയതായിരുന്നു. യുവതി 5 വർഷം മുൻപ് വിവാഹമോചനം നേടിയതാണ്. വിവാഹവാഗ്ദാനം നൽകിയിരുന്ന യുവാവ് മറ്റൊരു വിവാഹം കഴിക്കുന്നതായി അറിഞ്ഞതോടെയാണ് യുവതി, സഹോദരിയും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഇരുപതോളം പേർക്കുമൊപ്പം എത്തി അക്രമം നടത്തിയത്. വരനെയടക്കം ആക്രമിച്ചതിനു പുറമേ, കല്യാണവീട്ടിലെ സാധനങ്ങളും അടിച്ചുതകർത്തെന്ന് വരന്റെ വീട്ടുകാർ പറയുന്നു.

RELATED STORIES