ഒറീസയിലെ അപ്പോസ്തലൻ പാസ്റ്റർ എൻ.കെ. വർഗ്ഗീസ് (തങ്കച്ചായൻ) നിര്യാതനായി
Reporter: News Desk 24-Aug-20233,232
പന്തളം: ഐ.പി.സി നരിയാപുരം ശാലേം സഭയുടെ സീനിയർ മെമ്പറും നിലക്കൽ പീടികയിൽ ഭവനത്തിലെ അംഗവും ഒറിസയിലെ അപ്പോസ്തലൻ എന്ന നാമത്തിൽ അറിയപ്പെടുന്ന പാസ്റ്റർ എൻ.കെ. വർഗ്ഗീസ് അവറുകൾ നിര്യാതനായി.
പൂനയിലുള്ള മകൾ ബ്ലസ്സി ഫിന്നിയോടും കുടംബത്തോടും ഒപ്പമായിരുന്നു. ചില ശാരീരിക വിഷമതകൾ ഉള്ളതിനാൽ വിശ്രമത്തിൽ ആയിരിക്കുമ്പോഴാണ് മരണം സംഭവിച്ചത്.
ഐ പി സി റൂർക്കല സഭയുടെ സ്ഥാപനത്തിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഒറീസയിലെ മിഷനറി പ്രവർത്തനങ്ങളിൽ ദീർഘകാലം സജീവ പങ്കാളിയായി തന്റെ സേവനം നിലനിറുത്തിയിട്ടുമുണ്ട്.
ഐ.പി.സി നോർത്തേൻ റീജിയന്റെ സെക്രട്ടറിയായി പരേതനായ പാസ്റ്റർ കെ.റ്റി. തോമച്ചയനോട് ചേർന്നു പ്രവർത്തിച്ചിട്ടുമുണ്ട്. ഭോപ്പാൽ സഭയുടെ പാസ്റ്ററായായി സേവനം ചെയ്തതും മറക്കാൻ പറ്റാത്ത നിലവാരം തന്നെയാണ്.
നല്ല വിദ്യാഭ്യാസവും മറ്റുള്ളവരോടു മനസ്സലിവുമുള്ള വ്യക്തിത്വത്തിന്റെ മുഖമുദ്രയായിരുന്നു തന്റെ ജീവിതം.
കഴിഞ്ഞ ചില ദിവസങ്ങൾക്ക് മുമ്പ് നരിയാപുരത്തെ സ്വന്തം ഭവനത്തിലും സഭയിലും കടന്നുവന്ന് ദൈവവചനം ശുശ്രൂക്ഷയിലും നിറ സാന്നിധ്യം വഹിച്ചിരുന്നു. എല്ലാവരെയും കണ്ട് മടങ്ങി ചെന്നതിന് ശേഷമാണ് പെട്ടെന്ന് അത്യഹിതം സംഭവിച്ചത് എന്നാണ് അറിവായിട്ടുള്ളത്.
ഭാര്യ:
പരേതയായ മറിയാമ്മ വർഗ്ഗീസ്
മക്കളും മരുമക്കളും:
ബ്ലസി / ഭർത്താവ് - ഫിന്നി (പൂനെ), സ്റ്റാൻലി / ഭാര്യ - പ്രീയ (സിംഗപ്പൂർ ), ഫിന്നി / ഭാര്യ - രാഖി (ഡൽഹി), ഫിബി /ഭർത്തവ് - റോബിൻ (കാനഡ)
സംസ്ക്കാരം
28 /8/23 തിങ്കളാഴ്ച പിംബ്രിയിലുള്ള ക്രിസ്ത്യൻ സെമിത്തേരിയിൽ
ദുഃഖത്തിലായിരിക്കുന്ന എല്ലാ കുടുംബംഗങ്ങൾക്കും ലാൻഡ് വേ ന്യൂസിന്റെ പ്രാർത്ഥനകൾ.