കേരളത്തിൽ വരുന്ന അഞ്ച് ദിവസം ബാങ്ക് അവധിയാണ് : നേരിട്ടുള്ള ഇടപാടുകൾ ഇന്ന് നടത്തണം

വരുന്നത് തുടര്‍ച്ചയായ അഞ്ചുദിവസത്തെ ബാങ്ക് അവധിയായതിനാൽ ബാങ്കിലൂടെ നേരിട്ടുള്ള ഇടപാടുകള്‍ ഇന്ന് തന്നെ നടത്തിയില്ലെങ്കിൽ പണികിട്ടും. വരുന്ന 27 ഞായറാഴ്ച അവധിയാണ്.

തിങ്കളാഴ്ച ഉത്രാടമായതിനാല്‍ അന്നും അവധിയാണ്. ഓഗസ്റ്റ് 29ന് തിരുവോണമാണ്. 30ന് മൂന്നാം ഓണവും 31ന് നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയുമാണ്. അതേസമയം സെപ്റ്റംബര്‍ മാസത്തിൽ ഒൻപത് ദിവസം ബാങ്ക് അവധിയായിരിക്കും. ശനിയും ഞായറും ഉൾപ്പെടെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഉത്സവങ്ങളും ചരിത്ര സംഭവങ്ങളും കണക്കിലെടുത്താണ് അവധി.

RELATED STORIES