ഒന്നും നേടിയിട്ടില്ലെന്നും താന്‍ ചെയ്യുന്നത് തന്റെ ജോലിയാണെന്നും ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍

ഫാഷന്‍ വസ്ത്രങ്ങളും ടൂറിസ്റ്റ് ഡെസ്റ്റിനേഷനും യാത്രകളും തന്റെ ജോലിയുടെ ഭാഗമാണെന്നും ഇതെല്ലാം ഉപയോഗിച്ച് തനിക്കെതിരേ വ്യാജപ്രചരണങ്ങള്‍ നടത്തരുതെന്നും അച്ചു ഉമ്മന്‍ പറയുന്നു.

കരിയറുമായി ബന്ധപ്പെടുത്തി വ്യാജപ്രചാരണങ്ങള്‍ നടത്തുന്നത് യശ്ശശരീരനായ തന്റെ പിതാവിന്റെ സല്‍പ്പേരിന് കളങ്കം ഉണ്ടാക്കുന്ന രീതിയിലാണെന്നും അത് നിരാശാജനകമാണെന്നും പോസ്റ്റില്‍ പറയുന്നു. ഫാഷന്‍, യാത്ര, ലൈഫ് സ്‌റ്റൈല്‍, കുടുംബം തുടങ്ങിയ വിഷയങ്ങളില്‍ തന്റെ കണ്ടന്റുകള്‍ മികച്ച അഭിപ്രായം നേടിയിട്ടുണ്ട്. അവയൊക്കെ പരിചയപ്പെടുത്തന്നതാണ് തന്റെ ജോലിയെന്നും എന്നാല്‍ പിതാവിന്റെ പേരുകള്‍ ഇക്കാര്യത്തിലൊന്നും താന്‍ ഒരിക്കലും ഉപയോഗിച്ചിട്ടില്ലെന്നും ചെയ്തിരുന്ന എല്ലാ കാര്യത്തിലും സുതാര്യത പുലര്‍ത്തിയിട്ടുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പേജിലൂടെയാണ് അച്ചു ഉമ്മന്റെ പ്രതികരണം. കഴിഞ്ഞ കുറേ ദിവസമായി ഇടത് സൈബര്‍ ഇടങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു അച്ചു ഉമ്മന്‍. വീണാ വിജയനെതിരേ കോണ്‍ഗ്രസ് ഉയര്‍ത്തിയ മാസപ്പടി ആരോപണത്തിന് പിന്നാലെ അച്ചു ഉമ്മന്റെ അപ്പിയറന്‍സും ഫാഷന്‍ സെന്‍സുമെല്ലാം ഉയര്‍ത്തി സൈബര്‍ പ്രചരണങ്ങളും വന്നത്.

RELATED STORIES