ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

എന്‍.എസ്.എസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

‘ചരിത്രത്തില്‍ ആദ്യമായി എന്‍എസ്എസ് സമദൂരസിദ്ധാന്തം ഉപേക്ഷിച്ചുവെന്നും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചെന്നുമുള്ള വാര്‍ത്ത അടിസ്ഥാനരഹിതമാണ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും രാഷ്ട്രീയമായി സമദൂര നിലപാട് തന്നെയാണ് എന്‍എസ്എസിനുള്ളത്. എന്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് അവരുടേതായ രാഷ്ട്രീയത്തില്‍ വിശ്വസിക്കാനും വോട്ടു ചെയ്യാനും അവകാശമുണ്ട്. അതുകൊണ്ട് എന്‍എസ്എസ് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് പിന്തുണ നല്‍കി എന്ന് അര്‍ഥമില്ല’–എന്നാണ് പ്രസ്താവനയില്‍ പറയുന്നത്.

RELATED STORIES