വൈദ്യുതി ബിൽ കുടിശ്ശികയുള്ള ഉപഭോക്താക്കൾക്ക് പ്രത്യേക ആനുകൂല്യവുമായി എത്തുകയാണ് കെഎസ്ഇബി

വൈദ്യുതി ബിൽ കുടിശ്ശിക വൻ പലിശയിളവോടെ തീർക്കാനുള്ള അവസരമാണ് കെഎസ്ഇബി ഒരുക്കുന്നത്. ഇതോടെ, ഉപഭോക്താക്കൾക്ക് കുടിശ്ശികകൾ ഒറ്റത്തവണ തീർപ്പാക്കാൻ സാധിക്കും. രണ്ട് വർഷത്തിനു മുകളിൽ പഴക്കമുള്ള കുടിശ്ശികകൾക്ക് ഈ പദ്ധതിയിലൂടെ ആകർഷകമായ പലിശയിളവ് ലഭിക്കുന്നതാണ്. കൂടാതെ, റവന്യൂ റിക്കവറി നടപടികൾ പുരോഗമിക്കുന്നതോ, കോടതി വ്യവഹാരത്തിൽ ഉള്ളതോ ആയ കുടിശ്ശികകളും തീർപ്പാക്കാൻ സാധിക്കും.

ലോ ടെൻഷൻ ഉപഭോക്താക്കൾക്ക് അതത് സെക്ഷൻ ഓഫീസിലും, ഹൈ ടെൻഷൻ ഉപഭോക്താക്കൾക്ക് റവന്യൂ കാര്യാലയത്തിലും ഒറ്റത്തവണ കുടിശ്ശിക തീർപ്പാക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. 15 വർഷത്തിന് മുകളിലുള്ള കുടിശ്ശികകൾക്ക് 4 ശതമാനം പലിശ മാത്രം നൽകിയാൽ മതിയാകും. 2 വർഷം മുതൽ 5 വർഷം വരെ പഴക്കമുള്ള കുടിശ്ശികകൾക്ക് 6 ശതമാനവും, 5 വർഷം മുതൽ 15 വർഷം വരെ പഴക്കമുള്ള കുടിശ്ശികകൾക്ക് 5 ശതമാനവും പലിശ ലഭിക്കും. അതേസമയം, മുഴുവൻ കുടിശ്ശികയും, പലിശയും ഉൾപ്പെടെ ഒറ്റത്തവണയായി തീർപ്പാക്കുകയാണെങ്കിൽ ആകെ തുകയിൽ 2 ശതമാനത്തിന്റെ ഇളവും ലഭിക്കുന്നതാണ്. കുടിശ്ശികയുടെ പലിശകൾ 6 തവണകളായി വരെ അടയ്ക്കാൻ സാധിക്കും.

RELATED STORIES