പിതാവ് ബലാത്സംഗം ചെയ്ത ഭാര്യയെ ഭര്‍ത്താവ് അമ്മയായി കരുതണമെന്ന് ഗ്രാമത്തലവന്‍ വിവാദ തീരുമാനം പുറപ്പെടുവിച്ച ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ നിന്നും സമാന രീതിയില്‍ മറ്റൊരു കേസുകൂടി
Reporter: News Desk 14-Sep-20232,097
ഭര്‍ത്തൃപിതാവ് മരുമകളെ ബലാത്സംഗം ചെയ്ത കേസില്‍ ഭര്‍ത്താവ് സ്വന്തം ഭാര്യയെ ഇനി അമ്മയായി കരുതാനെ കഴിയൂ എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറക്കി വിട്ടു.
ജൂലൈ 5 ന് നടന്ന സംഭവത്തില്‍ ഏഴുമാസം ഗര്‍ഭിണിയായിരിക്കെയാണ് 23 കാരിക്ക് ദുരന്തം നേരിടേണ്ടി വന്നത്. വീട്ടില്‍ ഭര്‍ത്താവില്ലാത്ത തനിച്ചായ സമയത്ത് 50 വയസ്സുള്ള ഭര്‍ത്തൃപിതാവ് വന്ന് യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയും വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്യുകയായിരുന്നു. ഭര്‍ത്തൃപിതാവിന്റെ മോശം പെരുമാറ്റം ഭര്‍ത്താവിനോട് യുവതി പങ്കുവെച്ചിരുന്നെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്. വിവരം അറിഞ്ഞ ഭര്‍ത്താവ് തനിക്ക് ഭര്‍ത്തൃപിതാവുമായി ബന്ധമുണ്ടെന്നും പിതാവിന്റെ ഭാര്യയായി മാറിയതിനാല്‍ ഇനി യുവതിയെ സ്വന്തം ഭാര്യയായി സ്വീകരിക്കാനാകില്ലെന്നും ഇനി ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്നും അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഭര്‍ത്താവ് മര്‍ദ്ദിക്കുകയും വീട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്തു. സ്വന്തം അന്തസ്സിനെ ഓര്‍ത്ത് നിശബ്ദയായിരുന്ന യുവതി ആവര്‍ത്തിച്ച് ഭര്‍ത്താവിനോട് അപേക്ഷിച്ചിട്ടും അദ്ദേഹം സ്വീകരിക്കാതെ വന്നതോടെയാണ് പോലീസില്‍ പരാതി നല്‍കുന്നതെന്നുമാണ് പറഞ്ഞിരിക്കുന്നത്. തന്റേതല്ലാത്ത കുറ്റത്തിന് ഭര്‍ത്താവില്‍ നിന്നും എതിര്‍പ്പ് വന്നതോടെ യുവതി സെപ്തംബര്‍ 7 നാണ് കേസ് ഫയല്‍ ചെയ്തത്. ഭര്‍ത്തൃപിതാവിനെതിരേ ബലാത്സംഗവും ഭര്‍ത്താവിന് എതിരേ ശാരീരിക പീഡനത്തിനും കേസെടുത്തിട്ടുണ്ട്.