സംസ്ഥാന സ്പെഷൽ ബ്രാഞ്ച് ഡെപ്യൂട്ടി കമ്മാന്റന്റ് സുജിത്തിന്റെ ഔദ്യോഗിക വാഹനം ഓടിക്കൊണ്ടിരിക്കെ തീപിടിച്ച് കത്തിയമർന്നു

തിരുവനന്തപുരം :
വെള്ളയമ്പലത്ത് വെച്ചാണ് സംഭവം. മ്യൂസിയം ഭാഗത്ത് നിന്ന് സിഗ്നൽ കടന്ന് കവടിയാർ ഭാഗത്തേക്ക് തിരിയുന്ന സ്ഥലത്ത് എത്തിയപ്പോഴാണ് കാറിന്റെ മുൻഭാഗത്ത് തീ ഉയർന്നത്. അപകടം നടക്കുമ്പോൾ ഡ്രൈവർ മാത്രമാണ് കാറിലുണ്ടായിരുന്നത്.

തീ ഉയരുന്നത് ശ്രദ്ധയിപ്പെട്ട ഡ്രൈവർ കാർ നിർത്തി ഓടി രക്ഷപ്പെട്ടു. അധികം വൈകാതെ തീ ആളിക്കത്തി. വാഹനം ഏറെക്കുറെ പൂർണമായും കത്തി നശിച്ചു. സ്ഥലത്തെത്തിയ ഫയർ ഫോഴ്സാണ് തീയണച്ചത്.

RELATED STORIES