മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ ലോക്സഭ സ്ഥാനാർത്ഥിയാകുന്നതിൽ ഏവർക്കും പൂർണ യോജിപ്പെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ

സ്ഥാനാർത്ഥിയെ തീരുമാനിക്കുന്ന കാര്യത്തിൽ കോൺഗ്രസിന് ഒരു രീതിയുണ്ടെന്നും അന്തിമ തീരുമാനം പാർട്ടി സ്വീകരിക്കുമെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. ഒരു വ്യക്തി എന്ന നിലയിൽ അച്ചു മിടുമിടുക്കിയാണെന്നും ഞങ്ങൾക്ക് പരിപൂർണ സമ്മതമുള്ള തങ്ങളുടെ കൊച്ചുമോളാണെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.e

‘ഞാൻ പ്രതിപക്ഷ നേതാവാകാൻ ആഗ്രഹിച്ചെന്നത് സംബന്ധിച്ച വിവാദം ഇനി കുത്തിപ്പൊക്കുന്നില്ല. അത് പഴയ കഥയാണ്. അഭിപ്രായം ചോദിച്ച ശേഷം തീരുമാനം എടുക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. സീനിയോരിറ്റി നോക്കിയാൽ പ്രതിപക്ഷ നേതാവാകാൻ പലരുമുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റേത് മികച്ച പ്രവർത്തനമാണ്,’ തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു

RELATED STORIES