സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഉടൻ കൂടില്ല; ഉത്തരവിറക്കി റെഗുലേറ്ററി കമ്മീഷൻ

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടൻ കൂടില്ലെന്ന് റെ​ഗുലേറ്ററി കമ്മീഷൻ. നിലവിലെ നിരക്ക് അടുത്ത മാസം 31 വരെ തുടരുമെന്നും റെ​ഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി. 

ഉത്തരവ് അനുസരിച്ച് നിലവിലുളള താരിഫ് അടുത്ത മാസം 31 വരെയോ അല്ലെങ്കിൽ പുതിയ താരിഫ് നിലവിൽ വരുന്നത് വരെ തുടരാനാണ് തീരുമാനം. നിരക്ക് കൂട്ടണമെന്നുള്ള കെഎസ് ഇ ബിയുടെ ആവശ്യമുണ്ടായിരുന്നു. യൂണിറ്റിന് 41 പൈസ വെച്ച് കൂട്ടണമെന്നുള്ള കെ എസ് ഇ ബിയുടെ ആവശ്യത്തിനുള്ള നടപടി ക്രമങ്ങൾ റെ​ഗുലേറ്ററി കമ്മീഷൻ ആരംഭിച്ചിരുന്നു.   അത്തരത്തിലുള്ള നടപടിക്രമങ്ങൾ പൂർത്തിയാകാത്തതാണ് ഒരു മാസം കൂടി സാവകാശം കിട്ടാനുള്ള പ്രധാനപ്പെട്ട കാരണം. 

അതേ സമയം 19 പൈസ സർചാർജ് എന്നുള്ളത് ഈ ഒക്ടോബർ മാസവും തുടരും. അതിൽ മാറ്റമില്ല. ഈ ഉത്തരവ് നേരത്തെ ഇറക്കിയതാണ്. വലിയൊരു ഇരുട്ടടി തത്ക്കാലത്തേക്ക് എങ്കിലും ഒഴിവായി എന്നത് മാത്രമാണ് ജനങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ആശ്വാസം.

RELATED STORIES