കോട്ടയത്ത് കെ എസ് യു പ്രവർത്തകനെ മർദിച്ചതായി പരാതി

ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ കെഎസ് യു പ്രവർത്തകനെ എസ്എഫ്ഐ പ്രവർത്തകർ സംഘം ചേർന്ന് ആക്രമിച്ചതായി പരാതി.  കോട്ടയം മാന്നാനം കെ ഇ കോളജിലെ മുൻ ചെയർമാൻ തൊടുപുഴ സ്വദേശി ആന്റോയെ(23) ആണ് ആക്രമിച്ചത്. 

തലയ്ക്കു പരുക്കേറ്റ നിലയിൽ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 മണിയോടെ കുടയംപടിയിലെ വാടകവീടിനു സമീപത്തെ ഹോട്ടലിനു മുന്നിലാണ് സംഭവം. വാടകവീട്ടിൽ എത്തിയ സംഘം അവിടെ ഉണ്ടായിരുന്ന 3 കെ എസ് യു പ്രവർത്തകരെ മർദിച്ചതായും പരാതിയു ണ്ട്. കോളജ് ഇലക്ഷനുമായി ബന്ധപെട വിരോധമാണ് ആക്രമണത്തിന് പിന്നിൽ

RELATED STORIES