വയോധികയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 62,108 രൂപ സൈബര്‍ കളളന്‍മാര്‍ തട്ടിയെന്ന് പരാതി

തൃശ്ശൂർ : മണ്ണുത്തി സ്വദേശിനിയായ 77 വയസ്സുകാരി ഓണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റിന്റെ മൊബൈല്‍ ആപ്പിൽ 349 രൂപയുടെ വസ്ത്രം പണമടച്ച് ഓർഡർ ചെയ്തിരുന്നു. നിശ്ചിത ദിവസത്തിനകം വസ്ത്രം വീട്ടിൽ വിതരണം നടത്താത്തതിനാൽ, ഓൺലൈൻ വിൽപ്പന സൈറ്റിന്റെ കസ്റ്റമർ കെയർ നമ്പർ ഇന്റർനെറ്റിൽ പരതി കാര്യം അന്വേഷിച്ചു. സാങ്കേതിക കാരണങ്ങളാൽ ഓർഡർ ചെയ്ത വസ്ത്രം വിതരണം നടത്താൻ സാധിക്കില്ലെന്നും വസ്ത്രത്തിനായി മുടക്കിയ തുക തിരിച്ചു നൽകാമെന്ന് അറിയിക്കുകയും ചെയ്തു.

പണം തിരികെ കിട്ടുന്നതിന് അവർ അയച്ച ലിങ്ക് ഉപയോഗിച്ച് ഒരു ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്തു. ഇതോടെ ബാങ്ക് അക്കൗണ്ടിൽ പണം നഷ്ടപ്പെടുകയുമായിരുന്നത്രെ.

മണ്ണുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ചു.

RELATED STORIES