മധ്യപ്രദേശില്‍ സഹോദരന്‍ 24 കാരിയുടെ തല വെട്ടിമാറ്റി

ഇതര മതസ്ഥനുമായുളള 24 കാരിയുടെ ബന്ധത്തിന്റെ പേരിലാണ് കൊലപാതകമെന്ന് പോലീസ് പറയുന്നു. അഗര്‍ മാല്‍വ ജില്ലയിലാണ് സംഭവം. 26 കാരനായ ബഗ്ദുവാണ് സഹോദരിയെ കൊലപ്പെടുത്തിയത്. വാള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയപ്പോള്‍ മകള്‍ മരിച്ച് കിടക്കുന്നതാണ് കണ്ടതെന്ന് അച്ഛന്‍ മൊഴി നല്‍കിയതായും പോലീസ് പറയുന്നു.

ഭര്‍ത്താവിനെ ഉപേക്ഷിച്ച് കഴിഞ്ഞ രണ്ടു വര്‍ഷമായി ഇതര മതസ്ഥനൊപ്പമാണ് യുവതി ജീവിച്ചിരുന്നത്. ഇതില്‍ കുപിതനായ ബഗ്ദു സഹോദരിയെ ആക്രമിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു. യുവതി മാതാപിതാക്കളെ കാണാന്‍ വീട്ടില്‍ എത്തിയ സമയത്തായിരുന്നു ബഗ്ദുവിന്റെ ആക്രമണം. സംഭവത്തില്‍ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് പറയുന്നു.

RELATED STORIES