വിവാഹം നടക്കാത്തതിലുള്ള വിഷമത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്തി അത്യാസന്ന നിലയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി

അടിമാലി സെന്‍ട്രല്‍ ജംഗ്ഷനിൽ വച്ച് പെട്രോളൊഴിച്ചു തീ കൊളുത്തിയ പണിക്കൻകുടി സ്വദേശി തെക്കേ കൈതക്കൽ ജിനീഷ് (39) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ഈ മാസം 10 ന് ആയിരുന്നു ആത്മഹത്യാ ശ്രമം. ആത്മഹത്യാ ശ്രമത്തിൽ ഇയാൾക്ക് തൊണ്ണൂറ് ശതമാനം പൊളളലേറ്റിരുന്നു. മാതാവും ഒരു സഹോദരനും മാത്രമാണ് ജിനീഷിന് ഉള്ളത്.  വിവാഹം നടക്കാത്തതിലുള്ള വിഷമമുണ്ടെന്ന് ഇയാള്‍ പല സുഹൃത്തുക്കളോടും പറഞ്ഞിട്ടുണ്ട്. ഇതാകാം ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അടിമാലിയിലെ വിവിധ ഹോട്ടലുകളിൽ ജോലി ചെയ്ത് വരികയായിരുന്നു ജിനീഷ്.

RELATED STORIES